സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടും. റജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തുനല്‍കി.അതേസമയം, സരിത്, സ്വപ്ന, സന്ദീപ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷ പരിഗണിച്ച് പ്രത്യേക സാമ്പത്തിക കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
സ്വര്‍ണക്കടത്തില്‍ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നും പണം വിദേശത്തുള്ളവര്‍ക്ക് കൈമാറിയിട്ടുണ്ടന്നും അന്വേഷണം വേണമെന്നുമുള്ള എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യം അനുവദിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ പതിനൊന്നിന് കോടതിയില്‍ തിരികെ ഹാജരാക്കണം.അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിലുറച്ചു നില്‍ക്കുകയാണ് എന്‍ഐഎ.