സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ നാളെ ആന്‍ജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടോ എന്നറിയാനാണ് പരിശോധന. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റൊരു പ്രതി കെ.ടി.റമീസിനും ആരോഗ്യപ്രശ്നമുണ്ടെന്നാണ് വിവരം. റമീസിന് എന്‍ഡോസ്‌കോപ്പി നടത്താനും തീരുമാനിച്ചിട്ടുണ്ട്.പ്രതികളുടെ അസുഖത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്.