സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ഓഫീസില്‍ തീപിടിത്തം

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ഓഫീസില്‍ തീപിടിത്തം. പൊതുഭരണ പൊളിറ്റിക്കല്‍ ഓഫിസിലെ റൂം ബുക്കിങ് ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന റാക്കിലാണ് തീപിടിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഏതാനും ഫയലുകള്‍ മാത്രമാണ് കത്തിയതെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.