കൊവിഡ് വ്യാപനം തടയുന്നതിനായി പാലിക്കേണ്ട നിയന്ത്രണങ്ങളടങ്ങിയ പുതിയ സര്‍ക്കുലര്‍ ഡിജിപി ലോക്നാഥ് ബഹറ പുറത്തിറക്കി. വ്യാപാരസ്ഥാപനങ്ങളിലും ബാങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് പേരെ മാത്രമേ അനുവദിക്കാവൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 12 പേരെ അനുവദിക്കാം. ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നേരത്തെ തന്നെ സമയം അനുവദിച്ച് വിവരം അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഐജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തി.

You must be logged in to post a comment Login