സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ തുടര്‍ച്ചയായ രണ്ടാംദിനവും നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്ത് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. സുശാന്തിന് തന്റെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി വഴി മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് റിയ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. സുശാന്തുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനാണ് റിയയെ വീണ്ടും വിളിപ്പിച്ചത്. റിയ ചക്രവര്‍ത്തി പൊലീസ് സുരക്ഷയോടെയാണ് 9.30 ഓടെ ബല്ലാഡ് എസ്‌റ്റേറ്റ് ഏരിയയിലുള്ള എന്‍.സി.ബിയുടെ ഓഫീസിലെത്തിയത്.