പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയില്‍ പങ്കാളികളായെന്ന് കാട്ടിക്കൊണ്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. കലാപവുമായി ബന്ധപ്പെട്ടുള്ള ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ ജയന്തി ഘോഷ്, ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകനും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളുമുണ്ട്.