സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

 

വാഹനാപകടത്തില്‍ മരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ എഫ്ഐആര്‍ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ യുണിറ്റിനാണ് അന്വേഷണ ചുമതല. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഓരോരുത്തരും വലയില്‍ ആകുമ്പോള്‍ തന്നെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ഉയരുകയാണ്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറായിരുന്നു എന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതാണ് ഇപ്പോള്‍ ദുരൂഹത വര്‍ധിക്കാന്‍ കാരണം. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.