ഉപതിരഞ്ഞെടുപ്പുകളും,തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി പറഞ്ഞതാണെന്നും അത് കണക്കിലെത്താണ് ചിഹ്നവും പാര്‍ട്ടിയുമുള്ള ജോസ് നേതൃത്വത്തെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജോസ് കെ മാണി-പി ജെ ജോസഫ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്ന.തിനെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിലേക്ക് വരുമെന്ന സൂചന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ജോസ് കെ . മാണി പ്രവേശനത്തെ സി പി എമ്മും,എല്‍ ഡി എഫും സ്വാഗതം ചെയ്തിരുന്നു.