വില്ലേജ് ഓഫീസര്‍ കൈ നെരമ്പ് മുറിച്ചു. തൃശ്ശുര്‍ പുത്തൂര്‍ വില്ലേജ് ഓഫീസിലെ സിമിയാണ് കൈ മുറിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം .പഞ്ചായത്ത് പ്രസിഡന്റെ് നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ഘരാവോ ചെയ്യുന്നതിനിടെയാണ് സിമി കൈ മുറിച്ചത്.
ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്.