ചരിത്രത്തിലാദ്യമായി ക്ഷേത്രാങ്കണത്തില്‍ സമൂഹസദ്യയില്ലാതെ ആറന്മുളയില്‍ അഷ്ടമി രോഹിണി വള്ളസദ്യ. അന്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തിരുന്ന മഹാസദ്യയില്‍ ഇത്തവണയുണ്ടായിരുന്നത് 32 പേര്‍ മാത്രമാണ്. 52 കരകളെ പ്രതിനിധീകരിച്ച് ളാക-ഇടയാറന്മുള പള്ളിയോടം മാത്രമാണ് ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തിയത്.
ആറന്മുള ചരിത്രത്തിലാദ്യമായാണ് ആളും ആരവുമില്ലാത്ത അഷ്ടമി രോഹിണി. 52 കരകളെ പ്രതിനിധീകരിച്ചെത്തിയ ളാക- ഇടയാറന്മുള പള്ളിയോടത്തിലെത്തിയവര്‍ക്ക് ക്ഷേത്രക്കടവില്‍ സ്വീകരണം നല്‍കി. പാര്‍ത്ഥ സാരഥിയെ സ്തുതിച്ച് കരക്കാര്‍ ക്ഷേത്രത്തിലേക്കെത്തി. സമൂഹസദ്യയ്ക്ക് ഊട്ടുപുരയാകേണ്ട ക്ഷേത്രാങ്കണം ഒഴിഞ്ഞുകിടന്നു.പള്ളിയോടക്കരക്കാര്‍ പാര്‍ത്ഥസാരഥിക്ക് മുന്നില്‍ വഴിപാടുസദ്യ വിളമ്പിയിരുന്നു. പാചകക്കാരെയും വിളമ്പുകാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. മുന്‍വര്‍ഷങ്ങളില്‍ മഹാസദ്യ ഒരുക്കിയ വിജയന്‍ നടമംഗലത്താണ് ഇത്തവണയും ആറന്മുളയില്‍ സദ്യവട്ടമൊരുക്കിയത്.