കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുള്ള ഏക മരുന്നാണ് ഫാവിപിരാവിര്‍. ഈ മരുന്ന് കുറഞ്ഞ ചെലവില്‍ ഇപ്പോള്‍ വിപണിയിലിറക്കുകയാണ് മുംബൈ കേന്ദ്രീകരിച്ചുള്ള മരുന്നു നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. 200 മില്ലിഗ്രാം ടാബ്ലറ്റ് കമ്പനി ലഭ്യമാക്കുന്നത് 35 രൂപയ്ക്കാണ്.
സണ്‍ ഫാര്‍മ, ഫ്‌ലൂ ഗാര്‍ഡ് എന്ന പേരിലാണ് ഫാവിപിറാവിര്‍ വിപണിയിലിറക്കുന്നത്. കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ആക്കാനും ആണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് സണ്‍ ഫാര്‍മ അധികൃതര്‍ പറയുന്നത്. ഇതിനായി സര്‍ക്കാരുമായും ആരോഗ്യ മേഖലയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ജപ്പാനീസ് കമ്ബനിയായ ഫ്യുജിഫിലിം ഹോള്‍ഡിങ്‌സാണ് യഥാര്‍ത്ഥത്തില്‍ ഈ മരുന്നിന്റെ ഉപജ്ഞാതാക്കള്‍. അവിഗാര്‍ഡ് എന്ന പേരില്‍, ഇന്‍ഫ്‌ളുവന്‍സയ്ക്ക് ചികിത്സിക്കാനായി ആണ് ഫ്യൂജിഫിലിം കമ്ബനി ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ചെറിയ, ഇടത്തരം കോവിഡ് രോഗബാധകള്‍ക്ക് ഈ മരുന്ന് ഫലപ്രദമാകുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ഇതുപയോഗിച്ച് തുടങ്ങിയത്.

You must be logged in to post a comment Login