രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടഞ്ഞ് നിന്ന മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി.രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രതിസന്ധിയും പരിഹരിച്ചു. പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചു. രാഹുല്‍ ഗാന്ധി-സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ചയിലാണ് തീരുമാനം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുമായി സചിന്‍ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രതിസന്ധി മാറിയത്.സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ സി വേണുഗോപാല്‍ എംപി അറിയിച്ചു.