പ്രകൃതി ദുരന്തങ്ങളില്‍ വിള നാശം ഉണ്ടായതിനുള്ള നഷ്ട പരിഹാരം എന്നിവയ്ക്കായി കര്‍ഷകര്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം AIMS പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന്, ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ AIMS വെബ് പോര്‍ട്ടല്‍, മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവ കര്‍ഷകര്‍ക്കായി തുറന്നു നല്‍കി. ബഹു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഈ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പ്രസ്തുത മൊബൈല്‍ ആപ്പ് നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്.
https://play.google.com/store/apps/details?id=in.nic.aims&hl=en
സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാനുള്ള കര്‍ഷകരുടെ അപേക്ഷകള്‍, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ എന്നിവ കൃഷി അസ്സിസ്റ്റന്റിനു പരിശോധിക്കാം. കൃഷിസ്ഥലം ജിയോ ടാഗും ചെയ്യാം.ഇതേ സംവിധാനങ്ങള്‍ നിലവില്‍ www.aims.kerala.gov.in എന്ന പോര്‍ട്ടലിലും ലഭ്യമാണ്. കര്‍ഷകര്‍ക്ക് Farmer Login എന്ന ഭാഗത്തും, ഉദ്യോഗസ്ഥര്‍ക്ക് Department Login എന്ന ഭാഗത്തും ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാവുന്നതാണ്. കൃഷി ഓഫീസര്‍ക്ക് അപേക്ഷകള്‍/പോളിസി പ്രീമിയം തുക അപ്പ്രൂവ് ചെയ്യുന്നതിനും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് പോളിസി ഇഷ്യൂ ചെയ്യുന്നതിനുമുള്ള സംവിധാനം AIMS വെബ് പോര്‍ട്ടലില്‍ നിലവില്‍ ലഭ്യമാണ്. AIMS വഴി ലഭിച്ച പോളിസികള്‍ക്കുള്ള അപേക്ഷകള്‍ക്ക് ഡിജിറ്റല്‍ പോളിസിയായി ഇനി മുതല്‍ ലഭ്യമാകുക.