സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്.11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട്ടില്‍ കരതൊട്ട മാന്‍ദൗസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായുള്ള പടിഞ്ഞാറന്‍ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്‌നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കര്‍ണാടക വടക്കന്‍ കേരളം വഴി അറബിക്കടലില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.