സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ …

സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നടത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളില്‍ ഹോം അപ്ലൈന്‍സസ് ഉള്‍പ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ജില്ലാ ഫെയര്‍ 30വരെ പ്രവര്‍ത്തിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ 26 മുതല്‍ 30 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവര്‍ത്തിക്കുക.കൊവിഡ് ചട്ടങ്ങള്‍പാലിച്ച് രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് ഓണം ജില്ലാ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും.