സംസ്ഥാനത്ത് വ്യാപക മഴ. റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 

സംസ്ഥാനത്ത് ഇന്ന് ഉണ്ടായ വ്യാപക മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം പൊങ്ങി. കൊച്ചിയിലും കോട്ടയത്തും ആലപ്പുഴയിലും മഴ കനക്കുകയാണ്. കോട്ടയം മീനച്ചിലാറിന് സമീപത്തുളള റോഡ് പകുതിയോളം ഇടിഞ്ഞ് താണു. റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.നാളെ മുതല്‍ വടക്കന്‍ കേരളത്തിലും മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

എറണാകുളം ജില്ലയില്‍ പളളുരുത്തിയിലും ഇടക്കൊച്ചിയിലും വെള്ളം കയറി. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ പെയ്യുന്നത്.സൗത്ത് കടവന്ത്രയിലും പനമ്പളളി നഗറിലും എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളിലാണ് മഴ ദുരിതം വിതയ്ക്കുന്നത്.