സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അടൂര്‍ വെള്ളക്കുളങ്ങര വയലില്‍ ലക്ഷ്മി ഭവനത്തില്‍ രഞ്ജിത്ത് ലാല്‍ (29), പത്തനംതിട്ടയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാല്‍.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പന്തളം മങ്ങാരം മുത്തൂണിയില്‍ ഷമീന്‍ മന്‍സിലില്‍ റജീന (44) എന്നിവരാണ് മരിച്ചത്.റെജീന വൃക്കരോഗി കൂടിയാണ്, കാസര്‍കോട് നായന്മാര്‍ മൂലയിലെ മറിയുമ്മ എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി.