സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് അഞ്ച് മരണമായി.പാലക്കാട് ജില്ലയില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 34 വയസായിരുന്നു.പെരുവള്ളൂര്‍ സ്വദേശി കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), എസ്.ഐ അജിതന്‍, ആലുങ്കല്‍ ദേവസ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തൃശൂരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിംഗ് ജീവനക്കാരനില്‍ നിന്നാണ് രോഗപ്പകര്‍ച്ചയുണ്ടായത്. മരിച്ച കോയാമുവിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇടുക്കിയില്‍ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

You must be logged in to post a comment Login