സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി തൊടുപുഴ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതല് (55) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കേളേജില്‍ വെച്ചായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് മരണപ്പെടുന്നത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ഇദ്ദേഹത്തെ പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്നത്.
You must be logged in to post a comment Login