Connect with us

Hi, what are you looking for?

kerala

സംസ്ഥാനത്ത് കൊറോണ മരണം 200 കടന്നു.

 

കൊറോണ കേസുകള്‍ കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ 200 കടന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 203 പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ 64 പേരുടെ ജീവനുകളാണ് കോവിഡ് അപഹരിച്ചത്.
ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ വിലയിരുത്തല്‍. 203 മരണങ്ങളില്‍ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണെന്നത് റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്നാണ് വിലയിരുത്തല്‍.
മരിച്ച 7 പേര്‍ 18 40 നുമിടയില്‍ പ്രായമുളളവരും 52 പേര്‍ 41 നും 59 നുമിടയിലുള്ള വരുമാണ്. 24.63 % പേര്‍ക്കും രോഗ ഉറവിടം അവ്യക്തമാണ്. 64.53% പേര്‍ക്ക് പ്രാദേശിക സമ്ബക്കര്‍ത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. പുറത്തു നിന്നുവന്ന വര്‍ 10 ശതമാനം മാത്രമേയുള്ളു. ഔദ്യോഗിക കണക്കുകള്‍ ഇതാണെങ്കിലും മരണശേഷമോ മുമ്‌ബോ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 350 കടന്നു.

എല്ലാ ദിവസവും 1500 നു മുകളില്‍ പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഒരാഴ്ച കൊണ്ട് മാത്രം 12905 പുതിയ രോഗികളുണ്ടായി. അതേസമയം ഗുരുതരാവസ്ഥയിലുള്ളവര്‍ ആകെ രോഗബാധിതരുടെ ഒരു ശതമാനം മാത്രമാണെന്നതാണ് ആശ്വാസം. മാസാവസാനം പ്രതിദിന രോഗബാധ 3500ലേയ്‌ക്കെത്തുമെന്നും സെപ്റ്റംബറോടെ പരമാവധി 5000 വരെയാകുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഇപ്പോഴുള്ള കണക്ക് കൂട്ടല്‍.

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി : നിർദ്ദിഷ്ട  എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  സ്ഥലമെടുപ്പിന്റെ അതിർത്തി നിർണ്ണയിക്കുന്ന സർവ്വെ നടപടി തുടങ്ങി . പദ്ധതിയുടെ ഭാഗമായി വരുന്ന ചെറുവള്ളി തോട്ടത്തിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ...