സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്കു കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 2137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേര്‍ രോഗമുക്തരായി. ശനിയാഴ്ച ആറ് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 408 പുതിയ രോഗികള്‍. നിലവില്‍ 23,277 പേര്‍ ചികിത്സയിലുണ്ട്.