സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. ഇന്ന് മരിച്ചത് എറണാകുളം, വയനാട് സ്വദേശികളാണ് . കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി മരിച്ചു. 75 വയസ്സായിരുന്നു.പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു.
വയനാട് കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തുവും കോവിഡ് ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കിഡ്‌നി ലിവര്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോയപ്പോഴാണ് രോഗം ബാധിച്ചത്.