സംസ്ഥാനത്ത് ഇന്ന് മൂന്നു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു.സുവര്‍ണഗിരി സ്വദേശി ബാബു (58) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹം കൂടിയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
പനിയും ശ്വാസ തടസവും അനുഭവപെട്ടതിനെ ആശുപത്രിയില്‍ ചികിത്സ തേടിയ പൈവളിഗ സ്വദേശി അബ്ബാസും ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 74 വയസായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഊന്നുകല്‍ സ്വദേശി ലിസിയാണ് (63 ) ഇന്ന് മരിച്ച മറ്റൊരാള്‍.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 52,199 ആയി ഉയര്‍ന്നിരുന്നു. നിലവില്‍ 18,123 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിച്ചു ഇതുവരെ 191 പേരാണ് മരിച്ചത്.
