സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് പത്ത് കൊവിഡ് മരണങ്ങള്‍. തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. വെട്ടൂര്‍ സ്വദേശി മഹദ് (48), ചിറയില്‍കീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരന്‍ മണികണ്ഠന്‍ (72) എന്നിവരാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്, 73 വയസായിരുന്നു. കണ്ണൂരില്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63)ആണ് മരിച്ചത്. പത്തനംതിട്ടയില്‍ കോന്നി സ്വദേശി ഷെബര്‍ബാ(48)നും കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് സ്വദേശി മോഹനന്‍ (71), തൃശൂര്‍ സ്വദേശി ശാരദ (70) എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു.