ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഇന്നു നടത്താനിരുന്ന പെട്രോള്‍ പമ്പ്് സമരം പിന്‍വലിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.സമരത്തിന്റെ ഭാഗമായി ഇരുമ്പനം ബിപിസിഎല്‍ ടെര്‍മിനലിനു മുന്നില്‍ നടത്താനിരുന്ന ഡീലര്‍മാരുടെ നിരാഹാര സമരവും നീട്ടിവച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറക്കും.
മന്ത്രി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ തിരുവോണ ദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് പ്രഖ്യാപിച്ചിരുന്നു. മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് നിര്‍ത്തുക, കമ്മീഷന്‍ വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവോണത്തിന് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്.