ഇന്ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും.ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. ഇന്നലെ ഇടുക്കിയിലെ പീരുമേട് 26 സെന്റീമീറ്ററും മൂന്നാറില്‍ 23 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. നാളെമറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.