ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകന് റാങ്കിന്റെ തിളക്കം.

കുന്നുംഭാഗത്തിന്റെയും കാഞ്ഞിരപ്പള്ളിയുടെയും പശ്ചാത്തലത്തില്‍ അഞ്ച് ഷോര്‍ട്ട് ഫിലുമുകളും , ഏഴ് മ്യൂസിക് ആല്‍ബങ്ങളും ഒരുക്കിയ കുന്നുംഭാഗം സ്വദേശി നന്ദു എന്‍. പിള്ളക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാല പരീക്ഷയില്‍ അഞ്ചാം റാങ്ക് ലഭിച്ചു. കര്‍ഷക കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഉപഹാരം ഷീല തോമസ് ഉപഹാരം ഐ എ എസ് സമ്മാനിച്ചു. പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരി കെ .ജെ ജേക്കബ് കരിപ്പാപ്പറമ്പില്‍, അഡ്വ. അഭിലാഷ് ചന്ദ്രന്‍, ജോയി മുണ്ടാംപള്ളി,ഡോ. ഡെന്നിസ് ജോസഫ്, മെഹര്‍ ഫിറോസ്, സിനി ജിബു, റോയി പന്തിരുവേലില്‍, അജിത് കുമാര്‍ ജി,മോളിക്കുട്ടി ജേക്കബ് പനക്കല്‍, പയസ് പെരുന്നേ പറമ്പില്‍, ബെന്നി ജോസഫ്,എ ജെ ജോസഫ് അഴകത്ത് സജിത ഷാജി എന്നിവര്‍ പ്രസംഗിച്ചു.