അകാലത്തില്‍ പൊലിഞ്ഞ ഹാസ്യകലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് ബി. സത്യന്‍ എം.എല്‍.എയുടെ ഇടപെടലില്‍ പുതിയ വീടൊരുങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എം.എല്‍.എ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.ഷാബുവിന്റെ മൂന്ന് മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും എം.എല്‍.എ കൈമാറി. കരവാരം ഗ്രാമപഞ്ചായത്ത് ഓണക്കിറ്റും രാജകുമാരി ഗ്രൂപ്പ് ഓണക്കോടികളും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ വി.എസ്. പ്രസന്ന, സുനി പ്രസാദ്, പൊതുപ്രവര്‍ത്തകരായ സജീര്‍ രാജകുമാരി, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു. ഹൃദ്‌രോഗത്തെ തുടര്‍ന്നാണ് ഷാബുരാജ് മരണപ്പെട്ടത്. ഇതോടെ ഷാബുവിന്റെ തണലില്‍ കഴിഞ്ഞിരുന്ന അസുഖബാധിതയായ ഭാര്യ ചന്ദ്രികയും നാലുമക്കളുമടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. കടക്കെണിമൂലം നിര്‍ത്തിവച്ച വീടിന്റെ പണി പുനരാരംഭിക്കാനും ഇവര്‍ക്കായിരുന്നില്ല. തുടര്‍ന്നാണ് എം.എല്‍.എ യുടെ അഭ്യര്‍ഥന മാനിച്ച് ദുബായിലെ സംരഭകന്‍ കോശി മാമന്റെയും ഭാര്യ ലീലാ കോശിയുടെയും സഹായത്തോടെ വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.