ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവിന്.

 

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. ചട്ടമ്പി സ്വാമിയുടെ 167-ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പെരുമ്ബടവം ശ്രീധരന്‍ (ചെയര്‍മാന്‍), സൂര്യകൃഷ്ണ മൂര്‍ത്തി, ഡോ. എം.ആര്‍.തമ്പാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരത്തില്‍ ഉള്‍പ്പെടുന്നത്. ഓഗസ്റ്റ് 24 നാണ് പുരസ്‌കാരദാന ചടങ്ങ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല പുരസ്‌കാരം ഏറ്റുവാങ്ങും.