കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഭക്തജനങ്ങളുടെ ക്ഷേത്ര ദര്‍ശനം താത്ക്കാലികമായി നിര്‍ത്തി വച്ച പദ്മനാഭസ്വാമി ക്ഷേത്രം തുറക്കുന്നു. 25/ ബുധനാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം.തലേദിവസം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ആദ്യം ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.രാവിലെ 8 -30 മുതല്‍ 11.15 വരെയും, വൈകിട്ട് 4.30 മുതല്‍ 6.15 വരെയുമാണ് പ്രവേശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് മിനിറ്റ് കൊണ്ട് 35 പേര്‍ക്ക് ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങാവുന്ന വിധത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു .