ശ്രീനാരായണ ഗുരുദേവനെ നേരില്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ചു; രവീന്ദ്രന്‍ വൈദ്യര്‍ക്ക് ആദരം.

രാജ്യം താമ്രപത്രം നല്‍കി ബഹുമാനിച്ച സ്വാതന്ത്ര്യ സമര സേനാനി എം കെ രവീന്ദ്രന്‍ വൈദ്യരേ എസ്. എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. രവീന്ദ്രന്‍ വൈദ്യരുടെ വസതിയിലെത്തിയാണ് യൂണിയന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ പൊന്നാട അണിയി അണിയിച്ച് ഓണപ്പുടവ നല്‍കി ആദരിച്ചത്.ശ്രീനാരായണ ഗുരുദേവനെ നേരില്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് രവീന്ദ്രന്‍ വൈദ്യര്‍ എന്നുള്ളതിനാലാണ് ചതയദിനം തന്നെ അദ്ദേഹത്തെ ആദരിക്കുവാനായി തിരഞ്ഞെടുത്തതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി , സെക്രട്ടറി അഡ്വക്കേറ്റ് പി.ജിരാജ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി ഷാസ്, കോരുത്തോട് ശാഖാ സെക്രട്ടറി അനീഷ് മുടന്തിയാനിയില്‍ വൈസ് പ്രസിഡന്റ് എം.ആര്‍.ഷാജി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. രവീന്ദ്രന്‍ വൈദ്യര്‍ മറുപടി പ്രസംഗം നടത്തി.