പൊന്‍കുന്നം എലിക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ വഞ്ചിമല – പ്ലാന്തറയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭൂജല വകുപ്പ് നടപ്പിലാക്കുന്ന പ്ലാന്തറ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ്മി ജോബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷേര്‍ലി അന്ത്യാംകുളം, വഞ്ചിമല സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ: ജോസ് മാറാമറ്റം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി കപ്പിലുമാക്കല്‍, മാത്യൂസ് പെരുമനങ്ങാട്ട്, പ്രദേശവാസികളായ മഹേഷ് ചെത്തിമറ്റം, ജോയി കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 8 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് വേണ്ടി അപ്പച്ചന്‍ തോക്കനാട്ട് കുഴല്‍ കിണറും, പമ്പ് ഹൌസും സ്ഥാപിക്കുന്നതിനുള്ള സ്ഥലവും, വഞ്ചിമല സെന്റ് ആന്റണീസ് ചര്‍ച്ച് ഓവര്‍ ഹെഡ് ടാങ്കിനുള്ള സ്ഥലവും സൗജന്യമായി നല്‍കി. രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്ലാന്തറ പ്രദേശത്തെ 30 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.