ശബരീശ്വരന് ഇന്ന് നിറപുത്തരി…; നെല്‍ക്കതിര്‍ അയ്യപ്പസന്നിധിയില്‍ നിന്നുതന്നെ; ബിനുവിനെയും ജോബിയെയും മറക്കനാവില്ല.

sunday special
ഇന്ന് ശബരിമല അയ്യപ്പസന്നിധിയില്‍ നടക്കുന്ന നിറപൂത്തരിയ്ക്ക് ദേവസ്വം ബോര്‍ഡ് നട്ടുവളര്‍ത്തിയായ നെല്‍ക്കതിര്‍.സന്നിധാനത്തെ പൂന്തോട്ടത്തിന് സമീപം മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്ത് വളരെ ഭക്തിയോടും ശ്രദ്ധയോടും കൂടി നട്ടുവളര്‍ത്തിയായ നെല്‍ക്കതിരാണ് ആഘോഷത്തിന് എടുക്കുന്നത്.
ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ എ.കെ സുധിര്‍ നമ്പൂതിരി.മാൡപ്പുറം മേല്‍ശാന്തി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ നിറപൂത്തരിക്കുള്ള നെല്‍ക്കതിര്‍ സന്നിധാനത്തെ നെല്‍പാടത്തുനിന്നും ശരണമന്ത്രങ്ങള്‍ മുഴുക്കി കൊയ്‌തെടുത്തു

രണ്ടുവര്‍ഷം മുമ്പുണ്ടായ മഹാപ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ പമ്പനദി നീന്തികടന്ന് ശബരീശ്വരന് നിറപുത്തരിക്കായി നെല്‍ക്കതിര്‍ എത്തിച്ച ബിനുവിനെയും ജോബിയെയും നമുക്ക് മറക്കനാവില്ല .തുലാപ്പള്ളി – നാറാണംതോട് സ്വദേശികളായ പാലമൂട്ടില്‍ പി .എന്‍ ബിനു, ഇടമണ്ണില്‍ ഇ. കെ ജോബി എന്നിവരാണ് സാഹസികമായി നെല്‍ക്കതിരുമായി പമ്പാനദി നീന്തികടന്നത്.

ശബരിമല തന്ത്രിക്കും മറ്റ് തീര്‍ത്ഥാടകര്‍ക്കും പ്രവേശിക്കാനാകാതെ മഹാപ്രളയത്തില്‍ പമ്പനദി നിറഞ്ഞ് നാശംവിതച്ച് പമ്പാനദി കരകവിഞ്ഞൊഴുകിയപ്പോള്‍ നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ എത്തിയ്ക്കാനുള്ള ദൗത്യം ഇവര്‍ ഏറ്റെയെടുക്കുകയായിരുന്നു. ജീവനും ജീവിതവും നല്‍കുന്ന അയ്യപ്പന്റെ തിരുസന്നിധിയിലെ നിറപുത്തരി മുടങ്ങതിരിക്കാന്‍ ട്രാക്ടര്‍ തൊഴിലാളിയായ ബിനുവും ,ചുമട്ട് തൊഴിലാളിയായ ജോബിയും
രംഗത്തെത്തുകയായിരുന്നു.

നെല്‍ക്കതിര്‍ ഭദ്രമായി പ്ലാസ്റ്റിക്ക് ചാക്കില്‍ പൊതിഞ്ഞ് പമ്പാനദിയുടെ ഹൃദയഭാഗമായ ത്രിവേണി പാലത്തിന് സമീപത്ത് നിന്നും ശരണമന്ത്രങ്ങള്‍ വിളിച്ച് നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു.കുത്തൊഴുക്കില്‍ നെല്‍ക്കതിര്‍ കെട്ട് ഇരുവരും കൈമാറി ഒഴുക്കിന് ഒപ്പം നീന്തി സേവാ സംഘത്തിന് സമീപം പ്രളയത്തില്‍ ഒഴുകി വന്ന വലിയ മരത്തില്‍ പിടിച്ച് കയറിയാണ് ശബരീശന് നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ അവിടെയെത്തിച്ചത്.
    ശബരീശ്വരന്റെ നിറപുത്തരി ആഘോഷവും കഴിഞ്ഞ് പുല്ല് മേട് -വണ്ടിപ്പെരിയാര്‍ വഴി രണ്ടു ദിവസം കഴിഞ്ഞാണ് ഇവര്‍ വീട്ടിലെത്തിയത്.സ്വന്തം ജീവന്‍ പണയപ്പെടുത്തി ശബരീശന് നെല്‍ക്കതിര്‍ എത്തിച്ച ഇവര്‍ വിശ്വാസികളുടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദേവസ്വം ബോര്‍ഡ് ബിനുവിനെയും ജോബിയെയും ആദരിക്കുകയും ചെയ്യതിരുന്നു.ആ സാഹസികയാത്ര ഓര്‍മ്മിപ്പിക്കുന്ന ഇന്നും പമ്പ ഇരുകരകളും അതേവര്‍ദ്ധിതവീര്യത്തോടെ കവിഞ്ഞൊഴുകുകയാണ്.എന്നാല്‍ ഈ വര്‍ഷത്തെ നിറപുത്തരിയ്ക്ക് ഭക്തജനങ്ങളാരും നെല്‍കതിര്‍ കൊണ്ടു വരരുതെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.