Wednesday, February 21, 2024
Local NewsNews

 ശബരിമല തീർത്ഥാടനം ;  എരുമേലി പഞ്ചായത്ത് അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. മാലിന്യ സംസ്കരണം , താത്ക്കാലിക ലൈസൻസ് , ആശു പത്രിലെ റോഡ് സുരക്ഷ
അടക്കം നിരവധി കാര്യങ്ങൾ ചെയ്തു കഴിഞ്ഞതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. റോഡരികിലെ വഴി വാണിഭം നിയന്ത്രിക്കണം , പേട്ട തുള്ളൽ പാതയിലെ വാഹന നിയന്ദ്രണം, അധിക പോലീസ് സേനാംഗങ്ങളുടെ
ജോലി, മറ്റ് സുരക്ഷ ക്രമീകരണങ്ങൾ തുടങ്ങിയതായി പോലീസ് അറിയിച്ചു.
വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ  വൈസ് പ്രസിഡന്റ്  ബിനോയ് ഇ ജെ,  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ  ലിസി സജി, മറിയാമ്മ ജോസഫ് , മറ്റ് പഞ്ചായത്തംഗങ്ങൾ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.