Connect with us

Hi, what are you looking for?

kerala

ശബരിമല തീര്‍ത്ഥാടനം അനിശ്ചിതത്വത്തില്‍ ; മകരവിളക്ക് തീര്‍ത്ഥാടനം നടത്താനിരിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല.

കൊവിഡ് നിയന്ത്രണങ്ങളോടെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം നടത്താനിരിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. തീര്‍ത്ഥാടനം തുടങ്ങാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കേണ്ട അവലോകന യോഗം പോലും ചേര്‍ന്നില്ല. ഇതിന്റെ തുടര്‍ച്ചയായി ഇടത്താവളങ്ങളിലും യോഗം നടക്കേണ്ടതാണ്്.ശബരിമല, മാളികപ്പുറം എന്നിവടങ്ങളിലേക്ക് പുതിയ മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കണം. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിനും ബോര്‍ഡിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം 5,000 തീര്‍ത്ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. തുലാമാസ പൂജകള്‍കള്‍ക്ക് നട തുറക്കുമ്പോള്‍ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കൊവിഡ് കാലത്ത് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോര്‍ഡും സര്‍ക്കാരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന അഭിപ്രായം ശക്തമാണ്. തന്ത്രിയുടെയോ ആചാര്യന്മാരുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറായിട്ടില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെയും.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയുന്നവരെയും വെര്‍ച്വുല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലയ്ക്കലില്‍ പരിശോധന കേന്ദ്രം തുറക്കും. ദിവസം 5,000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടി വരുമ്പോള്‍ ഇവരെ പരിശോധിക്കാന്‍ വിപുലമായ ആരോഗ്യ സംവിധാനം ഒരുക്കണം. എത്ര ആരോഗ്യ പ്രവര്‍ത്തകര്‍ വേണമെന്ന് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം.ഇത് കൂടാതെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തണം.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .