ശബരിമല തീര്‍ത്ഥാടക പ്രവേശനം ധൃതി പാടില്ല ; സേവാ സമാജം .

 

ശബരിമല തീര്‍ത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വെര്‍ച്യുല്‍ ക്യു വില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭക്തജനങ്ങളെ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്ന ദേവസ്വം മന്ത്രിയും , ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പ്രസ്താവന ധൃതി പിടിച്ച നടപടികളാണ് എടുക്കുന്നതെന്ന് ശബരിമല അയ്യപ്പ സേവ സമാജം ദേശീയ ജനറല്‍ സെക്രട്ടറി. ഈറോഡ് രാജന്‍ പറഞ്ഞു. കാണിക്ക മാത്രം പ്രതീക്ഷിച്ചുള്ള തീരുമാനമാണിത്.സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ മാത്രം തീര്‍ഥാടനത്തിന് വന്നാല്‍ മതിയെന്ന സൂചനയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു .
മറ്റുള്ള ക്ഷേത്ര ദര്‍ശനം പോലെയല്ല ശബരിമല തീര്‍ഥാടനം . ഒരു മണ്ഡലകാലം (41 ദിവസം ) വ്രതമനുഷ്ഠിച്ച് കൂട്ടമായി ധനികനും ദരിദ്രനും പല ജാതിയിലുള്ള പല തൊഴിലും ചെയ്യുന്ന അയ്യപ്പഭക്തരാണ് ഇരുമുടിയുമായി വരുന്നത്.കോവിഡ് ടെസ്റ്റും യാത്രയുമടക്കം സാധരണക്കാരനായ ഒരു ഭക്തന്‍ വന്‍ തുക ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ തീര്‍ഥാടനം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു .
കോവിഡ് മഹാമാരിയുടെ ഈ സമയത്തു സീറോ തീര്‍ത്ഥയാത്ര സീസണായി ഈ വരുന്ന മണ്ഡല മകരവിളക്ക് കാലത്തെയും പ്രഖ്യാപിക്കണമെന്നും ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ശബരിമല തീര്‍ത്ഥാടനം തന്നെ മാറ്റിവെച്ച് അതാത് പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ മാത്രമായി ദര്‍ശനം ഒതുക്കി നിര്‍ത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.