ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല.
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. ആഗസ്റ്റ് 17 മുതല്‍ 21 വരെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകള്‍ക്ക് പരിസമാപ്തി ആകും.