ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി….

 

മഴയ്ക്ക് പിന്നാലെ ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ മഴ ശക്തമാവുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ 10സെന്റി മീറ്റര്‍ തുറന്നു.കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോന്നി പഞ്ചായത്തിലെ പൊന്തനാകുഴി കോളനിയിലെ 32 കുടുംബങ്ങളെ കോന്നി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് റവന്യൂ അധികൃതര്‍ മാറ്റി. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ജില്ലയിലെ മലയോര മേഖലയിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം പത്തനംതിട്ടയിലെ മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.