പമ്പാവാലി :കഴിഞ്ഞ രണ്ടു മാസമായി വൈദ്യുതി ബില്‍ കൂടി വരുന്നതിനിടെ മീറ്റര്‍ മാറ്റാന്‍ പണമടച്ചിട്ടും നടപടിയായില്ലെന്ന് പരാതി .എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂലക്കയം വാര്‍ഡിലെ വേലം പറമ്പില്‍ വി.പി. നാരായണിയാണ് പരാതി നല്‍കിയത്.ലോക് ഡൗണിന് മുമ്പ് വരെ പരമാവധി 900 രൂപയാണ് അടച്ചിരുന്നത് .
എന്നാല്‍ no. 12745 നമ്പറായുള്ള മീറ്ററില്‍ ബില്‍ തുകയായി കഴിഞ്ഞ മാസം 9 / 7 / 20 ല്‍ 2100 രൂപയാണ് എരുമേലി ഓഫീസില്‍ അടച്ചതെന്നും ഇവര്‍ പറയുന്നു . പരാതി നല്‍കിയപ്പോള്‍ മീറ്റര്‍ മാറ്റി വക്കാന്‍ ഇവര്‍ തന്നെ പറഞ്ഞതനുസരിച്ച് 2500 രൂപ അടക്കുകയും ചെയ്തു . എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും മീറ്റര്‍ മാറ്റി വക്കാന്‍ ആരും വന്നില്ലെന്നും നാരായണി പറഞ്ഞു.മീറ്റര്‍ മാറ്റിവക്കാന്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് വിജിലന്‍സില്‍ വിവരമറിയിച്ചെങ്കിലും നടപടിയായില്ലെന്നും ഇവര്‍ പറഞ്ഞു .എന്നാല്‍ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എരുമേലി എ ഇ പറഞ്ഞു .