.
വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരില്‍, പൂഞ്ചിലെ ബാലാകോട്ട് സെക്ടറിലായിരുന്നു സംഭവം.
മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.