Connect with us

Hi, what are you looking for?

kerala

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ;രണ്ടാം പ്രതി പിടിയില്‍.

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ അന്‍സര്‍ പോലീസ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് അന്‍സര്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.അന്‍സറാണ് ആക്രമിച്ചതെന്നാണ് സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ഇയാള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നായിരുന്നില്ല എന്നതാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി. ഈ വൈരുദ്ധ്യത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്ബതായി. ഇതില്‍ കൂടുതല്‍ പേരും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഐ എന്‍ ടി യു സി പ്രാദേശിക നേതാവായ മദപുരം ഉണ്ണിയടക്കം നേരത്തെ പിടിയിലായിരുന്നു. ഇതോടെ കൊലപാതകത്തിന്റെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിക്കും. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തോ എന്നും പോലീസ് പരിശോധിക്കും.കഴിഞ്ഞ ആഗസ്റ്റ് 31ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടിന് സമീപം മിദ്ലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരെ വെട്ടിക്കൊല്ലുന്നത്. നിരവധി മുറിവുകള്‍ ഇരുവരുടേയും മുഖത്തും തലയിലും ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...