വെച്ചൂച്ചിറ ചെമ്പനോലി പാറമടയില്‍ ടിപ്പര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.അമ്പലപ്പുഴ കരൂര്‍ സ്വദേശി മായാ സദനത്തില്‍ മഹേഷ് ആണ് മരിച്ചതെന്ന് വെച്ചൂച്ചിറ പോലീസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കരിങ്കല്ലുമായി ഇറങ്ങി വരുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
