വീട്ടില്‍ അധികം വരുന്ന ചെറിയ ഉള്ളികള്‍ , അഴുകിയവ എടുക്കുക. അതൊടോപ്പമുള്ള ഉള്ളിത്തോല്‍ കളയണ്ട, നല്ലൊരു വളമാണ്. ഒരു ഗ്രോ ബാഗിലേക്കു മണ്ണും ചാണകപ്പൊടിയും മിക്‌സ് ചെയ്തു എടുക്കുന്നു, ബാഗിന്റെ 40% ഭാഗം നിറയ്ക്കുന്നു. ഇനി ഇതിലേക്ക് ചെറിയ ഉള്ളികള്‍ പാകുന്നു, മുകളിലേക്ക് ചെറിയ ഒരു ലെയര്‍ മണ്ണിടുന്നു. ഒന്ന് നനച്ചു കൊടുക്കാം, കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ മുളകള്‍ വന്നു തുടങ്ങും, എണ്ണം കൂടുതലെങ്കില്‍ കുറച്ചു മറ്റൊരു ബാഗിലേക്കു നടുക. യാതൊരു കീടബാധയും ഉണ്ടായില്ല, അത് കൊണ്ട് തന്നെ കീടനാശിനിപ്രയോഗം ഒന്നും വേണ്ടി വന്നില്ല. മണ്ണില്‍ ചേര്‍ത്ത ചാണകപ്പൊടി അല്ലാതെ മറ്റു വളങ്ങള്‍ ഒന്നും നല്‍കിയതുമില്ല. കനത്ത മഴയുള്ളപ്പോള്‍ ഒഴിവാക്കാം.