സാധാരണ എല്‍സിഡി, എല്‍ഇഡി ടിവികളെയും, ഇനി ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട് ടിവികളാക്കി മാറ്റാം. എച്ച്ഡിഎംഐ പോര്‍ട്ട് ഉള്ള ടിവികളില്‍ കണക്ട് ചെയ്ത് ഉപയോഗിയ്ക്കാവുന്ന പുതിയ ടിവി സ്റ്റിക്ക് പുറത്തിറക്കിയിരിക്കുകയാണ് ഷവോമി.
ഇതിനോടകം തന്നെ എംഐ ടിവി സ്റ്റിക് വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. 1 ജിബി റാം 8 സ്റ്റോറേജ് ശേഷിയുണ്ട് എംഐ ടിവി സ്റ്റിക്കിന്.ക്വാഡ് കോര്‍ കോര്‍ട്ടെക്‌സ് അ53 പ്രൊസസറാണ് എംഐ ടിവി സ്റ്റിക്കിന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് ടിവികള്‍ക്കായുള്ള ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിയ്ക്കുക.വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി എന്നിവയും എംഐ ടിവി സ്റ്റിക്കില്‍ ഒരുക്കിയിട്ടുണ്ട്. 2,799 രൂപയാണ് എംഐ ടിവി സ്റ്റിക്കിന്റെ വില.