Connect with us

Hi, what are you looking for?

kerala

‘വി.ഐ.പി’ എന്ന് സംബോധന; മുന്‍ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി മനസ് തുറക്കുന്നു.

കിളിരൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിനെ കുറിച്ചും തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി. തന്റെ അമ്മ അന്തരിച്ച വേളയിലാരുന്നു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് മുന്‍ മന്ത്രി കുറിപ്പിലൂടെ സംസാരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും പ്രതിപക്ഷവും തന്നെ ‘വി.ഐ.പി’ എന്ന് സംബോധന ചെയ്തിരുന്നത് തന്റെ അച്ഛനെയും അമ്മയെയും ഏറെ വേദനിപ്പിച്ചിരുന്നു എന്നും മുന്‍ എം.പി കൂടിയായ പി.കെ ശ്രീമതി ഓര്‍ക്കുന്നു. 15 വര്‍ഷത്തിലേറെയായി താനും കുടുംബവും ഇതുകാരണം പരിഹാസവും നിന്ദയും സഹിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

”അമ്മ ഞങ്ങളെ വിട്ടുപോയ ദിവസമാണിന്ന് . അച്ഛനേയും അമ്മയേയും ഓര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല. എന്നാല്‍ ഇന്ന് കുറേ യേറെ നേരം അമ്മയേയും അച്ഛനേയും ധ്യാനിച്ചിരുന്നുപോയി. ഇന്നു C. B. I യുടെ  V. I. P  വാര്‍ത്ത കേള്‍ക്കാന്‍ രണ്ടുപേരുമില്ല. ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ ഞങ്ങള്‍ നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റ ക്കാരണത്താല്‍ എനിക്ക് ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു  “V. I. P” …….             

15 വര്‍ഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനും എന്റെ കുടുംബവും.നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. ഇനി ഇതൊന്നും ഓര്‍ത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു നന്നായി അറിയാം.’

https://www.facebook.com/PKSreemathiTeacher/posts/3032249930230218

 

 

 

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...