Connect with us

Hi, what are you looking for?

Editorial

വിഷുക്കൈനീട്ടം

ഐശ്വര്യത്തിന്‍േയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് മലയാളി. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.
വിഷു ആഘോഷത്തിന്റെ ചരിത്രത്തെകുറിച്ചും വിശ്വാസങ്ങളെ കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും അറിയാം. വിഷുവിന് പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യവുമുണ്ട്. അഹങ്കാരിയും ഭൂമിദേവിയുടെ പുത്രനുമായ നരകാസുരനെ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ച ദിനമാണ് വിഷുദിനം എന്നാണ് വിശ്വാസം.പരാക്രമിയും രാക്ഷസന്‍മാരുടെ രാജാവുമായ രാവണന് സൂര്യ ഭഗവാനുമായുള്ള വിരോധത്തിന്റെ കഥയാണ് മറ്റൊന്ന്. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ കൊട്ടാരവളപ്പിലും അകത്തളങ്ങളിലും സൂര്യന്‍ സാന്നിദ്ധ്യമാകുന്നത് രാവണന് സഹിക്കാവുന്നതിലപ്പുറമായിരുന്നു.                                                                                                    അതുകൊണ്ടുതന്നെ ലങ്കാധിപതി സൂര്യനെ നേരാംവണ്ണം ഉദിക്കാനും അസ്തമിക്കാനും അനുവദിച്ചിരുന്നില്ല. ശ്രീരാമന്‍ എത്തി രാവണ നിഗ്രഹം നടത്തിയതിന് ശേഷം മാത്രമാണ് ലങ്കയില്‍ സൂര്യന് നേരെ ഉദിക്കാന്‍ കഴിഞ്ഞത് എന്നാണ് ഐതിഹ്യം.വിഷുവം എന്ന പദത്തില്‍ നിന്നാണ് വിഷു ഉണ്ടായത്. വിഷുവം എന്നാല്‍ തുല്യമായത് എന്നാണര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസത്തെ വിഷുവെന്ന് വിളിക്കുന്നു. സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷു. ഈ സമയത്താണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180ത്ഥ -യില്‍ നേരെ പതിക്കുന്നത്.                                                                                                 കേരളത്തില്‍ രണ്ട് വിഷു വരുന്നുണ്ട്, മേടം ഒന്നിന് വരുന്ന മേട വിഷുവും, തുലാം ഒന്നിന് വരുന്ന തുലാ വിഷുവും. മേട വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്.

                       എല്ലാവര്‍ക്കും ‘കേരള ബ്രേക്കിംഗ് ‘ ന്യൂസിന്റെ                                                                            വിഷു ആശംസകള്‍

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...