വിഷമദ്യദുരന്തം പഞ്ചാബില്‍ മരണം 86 ആയി

 

പഞ്ചാബില്‍ അമൃത്സര്‍, ഗുരുദാസ്പൂര്‍ തരണ്‍തരണ്‍ ജില്ലകളില്‍ നടന്ന വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി.സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എക്സൈസ് ഓഫിസര്‍മാരേയും ആറ് പൊലിസുകാരേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.