വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി :പി സി ജോര്‍ജ്ജ്

 

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ പങ്കുണ്ടെന്നും പി സി ജോര്‍ജ്ജ് എംഎല്‍എ. അഴിമതി നിറഞ്ഞ പദ്ധതി ഉടന്‍ അവസാനിപ്പിക്കണമെന്നും നടത്തിപ്പുകാരനായ അദാനിയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.പല തെളിവുകളും കൈവശമുണ്ട്. ആരെയും പേര് പറഞ്ഞ് ആക്രമിക്കുന്നില്ല. അദാനിയുടെ മുന്നില്‍ തലക്കുനിച്ച് നില്‍ക്കുന്നവരാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന് താന്‍ കരുതുന്നില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ശിവശങ്കര്‍ കാണിച്ചത് വൃത്തികേടാണ്. യജമാനനെ ഒറ്റുകൊടുക്കുന്ന സ്വഭാവമാണ് ശിവശങ്കരന്‍ കാണിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.