സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കാവശ്യമായ രേഖ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പുത്തൂര്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തില്‍ റവന്യൂ മന്ത്രി ഇടപെടണമെന്ന് ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സി പി എം ചെയ്യുന്നതെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. പ്രളയകാല തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിന്റെ വൈരാഗ്യം സി പി എം പ്രവര്‍ത്തകര്‍ തീര്‍ത്തതാണെന്നാണ് ബി ജെ പിയുടെ ആരോപിച്ചു. പ്രളയ കിറ്റ് തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിനാലാണ് വില്ലേജ് ഓഫീസറെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആരോപിച്ചത്.
എന്നാല്‍, ആരോപണങ്ങളെ സി പി എം നിഷേധിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചത് എന്നാണ് പാര്‍ട്ടി നിലപാട്. ഇന്നലെ വൈകീട്ടാണ് പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ഓഫീസില്‍ വച്ച് കൈ ഞരമ്പ്് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.