വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വില്ലേജ് ഓഫീസറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. തുടര്‍ന്ന് വൈകീട്ടാണ് പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ഓഫീസില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് നല്‍കാനുള്ള രേഖകള്‍ യഥാസമയം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഘരാവോ ചെയ്യലും കുത്തിയിരിപ്പ് സമരവും. ഇതിനുള്ള അവസാന തീയതി 14ാം തിയതി ആണ്. ജനങ്ങള്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചിട്ടും വില്ലേജ് ഓഫീസര്‍ നല്‍കിയിരുന്നില്ലെന്നാണ് ആരോപണം.വില്ലേജ് ഓഫിസര്‍ സിനിയുടെ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചു വരികയാണെന്ന് സിനിയുടെ പരാതിയിലുള്ളത്.